വിമാന യാത്രാ നിരക്ക് കൂട്ടി; പതിനായിരം രൂപവരെ വർധന

ന്യൂഡൽഹി: വിമാന യാത്രികർക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇൻഡിഗോ. ആഭ്യന്തര യാത്രകൾക്ക് 350 മുതൽ 1,300 രൂപ വരെയും രാജ്യാന്തര യാത്രകൾക്ക് പതിനായിരം രൂപവരെയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ചൊവ്വ മുതൽ പ്രാബല്യത്തിൽവരും.
ഇന്ധനവിലയിലെ വൻ വർധനയാണ് ടിക്കറ്റ് നിരക്ക് ഉയർത്താൻ കാരണമായതെന്ന് ഇൻഡിഗോ അറിയിച്ചു. ഈ മാസത്തിന്റെ തുടക്കത്തിൽ മാത്രം 14 ശതമാനം വില വർധിപ്പിക്കുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ മേലുള്ള ആഘാതം കുറയ്ക്കുന്നതിനായി മിതമായ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും ഇൻഡിഗോ അറിയിച്ചു.








0 comments