ad
Deshabhimani

ആവേശമായി ആലപ്പുഴയിൽ എൽഡിഎഫ് യോഗം

വിജയകാഹളം മുഴക്കി 
ജനമുന്നേറ്റം

LDF Pothuyogam

ആലപ്പുഴ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി മഹേശ്വരി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 26, 2025, 01:37 AM | 1 min read

ആലപ്പുഴ

ആലപ്പുഴ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നഭ്യർഥിച്ച് ആയിരങ്ങൾ അണിചേർന്ന പ്രകടനങ്ങളും പൊതുസമ്മേളനവും. ചൊവ്വ വൈകിട്ട് അഞ്ചോടെയാണ് മേഖലകളിൽനിന്ന്‌ എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനങ്ങൾ മഹേശ്വരി ഗ്രൗണ്ടിലേക്ക്‌ എത്തിത്തുടങ്ങിയത്.
 സ്ഥാനാർഥികൾ മുൻനിരകളിൽനിന്ന് നയിച്ച പ്രകടനങ്ങൾ എത്തിയപ്പോൾ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. പി എസ് എം ഹുസൈൻ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ, വി സി ഫ്രാൻസീസ് എന്നിവർ സംസാരിച്ചു. അജയസുധീന്ദ്രൻ സ്വാഗതം പറഞ്ഞു. പി പി ചിത്തരഞ്‌ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, സാദഖ് എം മാക്കിയിൽ, സന്തോഷ്‌കുമാർ, സുഭാഷ് ബാബു, ഡി ലക്ഷ്‌മണൻ, വി ബി അശോകൻ, പി പി പവനൻ, ടി വി രാജേഷ്, ആർ സുരേഷ്, ആർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home