എം കെ ചെല്ലമ്മയ-്‌ക്ക് നാടിന്റെ അന്ത്യാഭിവാദ്യം

എം കെ ചെല്ലമ്മയുടെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അന്ത്യോപചാരം അർപ്പിക്കുന്നു
മാവേലിക്കര
കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി മുൻ അംഗം തഴക്കര വെട്ടിയാർ മുകളുപറമ്പിൽ എം കെ ചെല്ലമ്മയ-്‌ക്ക് നാടിന്റെ അന്ത്യാഭിവാദ്യം. സിപിഐ എം നേതാക്കൾ ചേർന്ന് മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എം എസ് അരുൺകുമാർ എംഎൽഎ, കെ രാഘവൻ, ജി ഹരിശങ്കർ, കെ മധുസൂദനൻ, മുരളി തഴക്കര, ആർ രാജേഷ്, ലീല അഭിലാഷ്, ജി രാജമ്മ, ജി അജയകുമാർ, ബി ബിനു, ജയിംസ് ശമുവേൽ, എസ് അനിരുദ്ധൻ, ടി യശോധരൻ എന്നിവരടക്കം നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. മഹിളാ ഫെഡറേഷൻ മാവേലിക്കര താലൂക്ക് സെക്രട്ടറി, സിപിഐ എം മാങ്കാംകുഴി ലോക്കൽ കമ്മിറ്റിയംഗം, തഴക്കര പഞ്ചായത്തംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. തഴക്കര പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ ആദ്യ അധ്യക്ഷയായിരുന്നു. സിപിഐ എം മാവേലിക്കര താലൂക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന സി വെളുത്തകുഞ്ഞിന്റെ ഭാര്യയാണ്. വീടിനുസമീപം ചേർന്ന അനുശോചനയോഗത്തിൽ ടി യശോധരൻ അധ്യക്ഷനായി.









0 comments