ad
Deshabhimani

ഇടതുപക്ഷ കർഷകത്തൊഴിലാളി കൺവൻഷൻ

ദേശീയപണിമുടക്കും ഗ്രാമീണബന്ദും 
വിജയിപ്പിക്കും

KS-KTU State President Anavoor Nagappan inaugurates the convention organized by KS-KTU and BKMU at Alappuzha Gender Park

കെഎസ-്കെടിയു,- ബികെഎംയു നേതൃത്വത്തിൽ ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച കൺവൻഷൻ 
കെഎസ-്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 09, 2025, 02:22 AM | 1 min read

ആലപ്പുഴ

കേന്ദ്ര സർക്കാറിന്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ 20ന് സംഘടിപ്പിക്കുന്ന ദേശീയപണിമുടക്കും ഗ്രാമീണബന്ദും വിജയിപ്പിക്കാൻ ഇടതുപക്ഷ കർഷക ത്തൊഴിലാളി സംഘടനകളുടെ സംയുക്ത ജില്ലാ കൺവൻഷൻ തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും കെഎസ്‌കെടിയു, -ബികെഎംയു നേതൃത്വത്തിൽ 17ന്പ്രകടനവും സമ്മേളനങ്ങളും നടത്തും. 19ന് വാർഡ് അടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനം. 20ന് കർഷക തൊഴിലാളികൾ പണിമുടക്കി ഗ്രാമീണ ബന്ദ് വിജയിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു. ആലപ്പുഴ ജെന്റർ പാർക്കിൽ കെഎഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു. ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ അധ്യക്ഷനായി. കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ, ജില്ലാ പ്രസിഡന്റ് കെ രാഘവൻ, കെ കെ ഷാജു, ടി ആനന്ദൻ, ബി ലാലി, സാറാമ്മ, തങ്കപ്പൻ, സി പ്രസാദ്, എൻ സോമൻ, വി മോഹനൻ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home