ഓണം ആഘോഷിച്ച് നാടും നഗരവും

എളമക്കര യുവകലാതരംഗിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തേങ്ങചിരകൽ മത്സരത്തിൽ പങ്കെടുക്കുന്ന യുവതലമുറ
കൊച്ചി
കനത്തെ മഴയെ അവഗണിച്ച് ഓണാഘോഷങ്ങൾ സംഘടിപ്പിച്ച് നാടും നഗരവും. വിവിധ ക്ലബ്ബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും സംഘടനകളും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
പായസമേളകളും വിവിധയിടങ്ങളിൽ സംഘടിപ്പിച്ചിരുന്നു. വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണവും നടത്തി.
എറണാകുളം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന ഫേസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍ധനരായ 200 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി. സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (സ്വാക്ക്) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ സിയാവുദീന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി എളമക്കര യുവകലാതരംഗിന്റെ നേതൃത്വത്തില്‍ വിവിധ കല, കായിക മത്സരങ്ങള്‍, വനിതാമേള, ഓണപ്പലഹാര വിതരണം, ഓണപ്പുടവ നല്‍കല്‍ എന്നിവ നടത്തി. നാടൻപാട്ടുകളും കലാരൂപങ്ങളുമായി ഗ്രാമകലയും സാംസ്കാരികസമ്മേളനവും നടന്നു.








0 comments