മുല്ലയ്‌ക്കൽ നിറയെ കരിന്പിൻ മധുരം

ആലപ്പുഴ മുല്ലയ്ക്കൽ ചിറപ്പിനോട് അനുബന്ധിച്ച് വഴിയോര കരിമ്പ് കച്ചവടം
ആലപ്പുഴ
മുല്ലയ്‌ക്കൽ ചിറപ്പിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായ കരിന്പ് വിൽപ്പന ഇക്കുറിയും ഉഷാർ. ചിറപ്പിന് വരുന്നവരിൽ കരിന്പിൻ മധുരം നുകരാതെ പോകുന്നവർ അപൂർവമാണ്. അവർക്കായി ഇത്തവണ കരിന്പ് എത്തുന്നത് ഏറെയും ഇതര സംസ്ഥാനങ്ങളിൽനിന്നാണ്. കർണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള കരിന്പാണ് മുല്ലയ്‌ക്കൽ തെരുവുകളിൽ നിറയുന്നത്. നാടൻ കരിന്പ് ഇത്തവണ കുറവാണ്. മറുനാടനെ അപേക്ഷിച്ച് നാടൻ കരിന്പിന് മധുരമേറുമെങ്കിലും കിട്ടാനില്ലെന്ന് കച്ചവടക്കാർ പറയുന്നു. ഇത്തവണ വില അൽപം കൂടിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ 75–80 രൂപയായിരുന്നു. ഇക്കുറി ഇത് 100 രൂപയോളമെത്തി. ഒന്നര മീറ്ററോളം നീളമുള്ള ഒരു കരിന്പ് അഞ്ചുകഷണമായി മുറിച്ചാണ് വിൽക്കുന്നത്. ഇതിനൊപ്പം കരിന്പിൻ ജൂസുമുണ്ട്. യന്ത്രത്തിൽ കരിന്പ് ചതച്ച് എടുത്ത നീരിൽ നാരങ്ങയും ഇഞ്ചിയും പച്ചമുളകും ചേർത്താണ് നൽകുന്നത്. 50 രൂപയാണ് വില.










0 comments