ad
Deshabhimani

ഇറച്ചി വ്യാപാര പ്രതിസന്ധി പരിഹരിക്കണം

ചേർത്തല താലൂക്കിലെ ഇറച്ചി വ്യാപാര തൊഴിലാളികൾക്ക്‌ ഷോപ്പ്സ് ആൻഡ്‌ കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ 
(സിഐടിയു) അംഗത്വവിതരണം സംസ്ഥാന കമ്മിറ്റിയംഗം എ എസ്‌ സാബു ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 19, 2026, 12:52 AM | 1 min read

ചേർത്തല

ഇറച്ചി വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന്‌ ഷോപ്‌സ് ആൻഡ്‌ കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ചേർന്ന താലൂക്കിലെ ഇറച്ചി വ്യാപാര തൊഴിലാളി കൺവൻഷൻ ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ സെക്രട്ടറി ടി എം ഷെറിഫ് ഉദ്ഘാടനംചെയ്‌തു. എം സാഹിദ് അധ്യക്ഷനായി. ​ഏരിയ സെക്രട്ടറി രാജേഷ് വിവേകാനന്ദ സ്വാഗതംപറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എ എസ് സാബു അംഗത്വവിതരണം ഉദ്‌ഘാടനംചെയ്‌തു. സിഐടിയു ഏരിയ സെക്രട്ടറി പി ഷാജിമോഹൻ സംസാരിച്ചു. ഭാരവാഹികൾ: രാജേഷ് വിവേകാനന്ദ (പ്രസിഡന്റ്‌), എം സിബി (വൈസ്‌പ്രസിഡന്റ്‌), എം സാഹിദ് (സെക്രട്ടറി), തങ്കച്ചൻ (ജോയിന്റ്‌ സെക്രട്ടറി), ഷിറാസ്‌(ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home