അവഹേളനത്തിനെതിരെ യുവജനരോഷാഗ്നി

വിദ്യാർഥികളെക്കൊണ്ട് കാൽകഴുകിച്ച മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചിനിടെ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുലിനെ പൊലീസ് അറസ്‌റ്റുചെയ്‌ത് നീക്കുന്നു
സ്വന്തം ലേഖകർ
ചാരുംമൂട്/മാവേലിക്കര
ആർഎസ്‌എസ് നിയന്ത്രിക്കുന്ന സ്‌കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെയും ബിജെപി നേതാവിന്റെയും കാൽകഴുകിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ ഉജ്വല മാർച്ച്. പ്രവർത്തകർ മനുസ്മൃതിയുടെ പതിപ്പ് കത്തിച്ചു. ബിജെപി ജില്ലാ സെക്രട്ടറി കെ കെ അനൂപിന്റെ കാൽകഴുകിച്ച നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലേക്ക് ചാരുംമൂട് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിലേക്ക് മാവേലിക്കര ഏരിയ കമ്മിറ്റിയുമാണ് മാർച്ച് സംഘടിപ്പിച്ചത്.
ഇടപ്പോൺ ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് വിവേകാനന്ദ വിദ്യാപീഠം സ്കൂളിന് 50 മീറ്റർ അകലെ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രവർത്തകർ മുദ്രാവാക്യംവിളിച്ച് റോഡിൽ നിലയുറപ്പിച്ചു. പ്രതിഷേധ സമ്മേളനം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് എ അനൂപ് അധ്യക്ഷനായി.
മാവേലിക്കരയിൽ കാട്ടുവള്ളി ജങ്‌ഷനിൽ മാർച്ച് ആരംഭിച്ചു. സുശ്രീമ സൂപ്പർ മാർക്കറ്റിന് കിഴക്ക് പൊലീസ് തടഞ്ഞു. യോഗം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ അധ്യക്ഷനായി. ആർ രാഹുൽ, എസ് സുരേഷ്‌കുമാർ എന്നിവരടക്കം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.










0 comments