ad
Deshabhimani

മൂവാറ്റുപുഴയിൽ ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്ക് നേരെ ആക്രമണം; അഞ്ചം​ഗ സംഘം പിടിയിൽ, രക്ഷകനായത് ലോറി ഡ്രൈവർ

Women

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on Jun 17, 2026, 06:34 AM | 1 min read

മൂവാറ്റുപുഴ: രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം നടത്തിയ അഞ്ചം​ഗ സംഘം അറസ്റ്റിൽ. 20 വയസും അതിൽ താഴെയും പ്രായമുള്ള അഞ്ച് യുവാക്കളാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. അജിത് (ഈസ്റ്റ് മാറാടി), അദ്വൈത് (മീൻകുന്നം), ടോമി ഷാജി (പഞ്ചായത്തുപടി), അർജുൻ സനിൽ, അശ്വിൻ രാഹു (മങ്ങമപുറം) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ സംഘം പിന്തുടരുകയായിരുന്നു.


മോശമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്താനും ശ്രമം നടത്തി. ഈ സമയം അതുവഴി വന്ന ടിപ്പർ ലോറിയിൽ കയറിയാണ് യുവതി രക്ഷപ്പെട്ടത്. എന്നാൽ മാരകായുധങ്ങളുമായി യുവാക്കൾ 15 കിലോമീറ്ററോളം ലോറിയെ പിന്തുടരുകയും ചെയ്തു. ലോറിയിൽ വെച്ച് യുവതി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് എത്തിയ പൊലീസിനെ കണ്ട പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് സംഘത്തെ പിടികൂടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home