ad
Deshabhimani

കൺസ്യൂമർഫെഡിന് സര്‍ക്കാര്‍ കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണം

consumerfed

കൺസ്യൂമർഫെഡ് വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി 
ആർ നാസർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 12, 2026, 02:22 AM | 1 min read

അമ്പലപ്പുഴ

കൺസ്യൂമർഫെഡിന് സർക്കാർ കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്നും താത്ക്കാലിക ജീവനക്കാർ, ഫാർമസിസ്റ്റുകൾ, മാനേജ്മെന്റ് ട്രെയിനികൾ എന്നിവരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. പികെസി സ്‌മാരക ഓഡിറ്റോറിയത്തിൽ (സഖാവ് ഗിരീഷ് കുമാർ നഗർ) ചേർന്ന കൺവൻഷനിൽ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ പി സുനിൽ അധ്യക്ഷനായി. ശങ്കർ റാവു അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി എ അജയകുമാർ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി കെ ജെ സുധീർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ​സർവ്വീസിൽ നിന്ന് വിരമിച്ച ജീവനക്കാരെ ആദരിച്ചു. സിഐടിയു ഏരിയ കമ്മിറ്റിയംഗം കെ എം സെബാസ്റ്റ്യൻ, എ അജയകുമാർ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ മിനി മോൾ (പ്രസിഡന്റ്‌), പി സുനിൽ, ജയശ്രീ (വൈസ് പ്രസിഡന്റ്‌മാർ), എ അജയകുമാർ (സെക്രട്ടറി), സ്മിതോഷ്, എ ബിജു (ജോ. സെക്രട്ടറിമാർ), ബിനു ചാരുംമൂട് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home