റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാത വേണം
ജനകീയ സത്യഗ്രഹത്തിൽ വയോജനങ്ങളും

ചേർത്തല റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാത ആവശ്യപ്പെട്ട് വെള്ളിയാഴ്‌ചത്തെ സത്യഗ്രഹം സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി മോനി ഉദ്‌ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
Published on Aug 22, 2026, 12:38 AM | 1 min read
ചേർത്തല
ചേർത്തല റെയിൽവേ സ്‌റ്റേഷനുമായി ബന്ധപ്പെട്ട യാത്ര ദുഷ്‌കരമാക്കുന്ന ഘടനയിൽ ദേശീയപാത പുനർനിർമിക്കുന്നതിന് എതിരെ നഗരസഭാ നേതൃത്വത്തിലെ ജനകീയസമിതിയുടെ സത്യഗ്രഹം 21 ദിവസം പിന്നിട്ടു. റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാത ആവശ്യപ്പെട്ടാണ് സമരം. സ്‌റ്റേഷന് സമീപം വെള്ളിയാഴ്‌ചത്തെ സത്യഗ്രഹത്തിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ചേർത്തല മേഖലാ കമ്മിറ്റി നേതൃത്വത്തിൽ മുതിർന്ന പൗരൻമാർ അണിചേർന്നു. ജില്ലാ സെക്രട്ടറി ജി മോനി ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് എസ് പുരുഷോത്തമൻ അധ്യക്ഷനായി. സെക്രട്ടറി പി എം പ്രവീൺ സ്വാഗതംപറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ്, നഗരസഭ മുൻ ചെയർമാൻ പി ഷാജിമോഹൻ, അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ബി ശ്രീലത, എസ് ആർ ഇന്ദ്രൻ, പി പുഷ്‌കരൻ, വിജയ സുരേന്ദ്രൻ, ബാലൻ പണ്ടകശാല, ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.










0 comments