വികസന സന്ദേശജാഥയ്‌ക്ക് തുടക്കമായി

എൽഡിഎഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ വികസനസന്ദേശ പ്രചാരണ കാൽനടജാഥ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
എൽഡിഎഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ വികസന സന്ദേശ കാൽനട പ്രചാരണജാഥ ജാഥാ ക്യാപ്റ്റൻ സിപിഐ എം ഏരിയ കമ്മിറ്റിയംഗം എ പി ഗുരുലാലിന് പതാക കൈമാറി ജില്ലാ കമ്മിറ്റിയംഗം അഡ്വ. ആർ രാഹുൽ ഉദ്ഘാടനംചെയ്തു. സിപിഐ വണ്ടാനം ലോക്കൽസെക്രട്ടറി ജാഥ വൈസ് ക്യാപ്റ്റൻ എസ് കുഞ്ഞുമോൻ അധ്യക്ഷനായി. ജാഥ മാനേജർ കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല, സിപിഐ എം വണ്ടാനം ലോക്കൽ സെക്രട്ടറി ബി അൻസാരി, നീർക്കുന്നം ലോക്കൽ സെക്രട്ടറി ഡി ദിലീഷ്, സിപിഐ നീർക്കുന്നം ലോക്കൽസെക്രട്ടറി സലിംകുമാർ, പ്രജിത്ത് കാരിക്കൽ എന്നിവർ സംസാരിച്ചു. ശനി രാവിലെ 8.30ന് വണ്ടാനം ടി ഡി മെഡിക്കൽ കോളേജിന് സമീപത്തുനിന്നാരംഭിച്ച് വൈകിട്ട് ആറിന് കിണറുമുക്കിൽ സമാപിക്കും. എച്ച് സലാം എംഎൽഎ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും.









0 comments