ad
Deshabhimani

നഗരം ചിറപ്പിന്റെ തിരക്കിലേക്ക്‌

ബലൂൺ വിൽപ്പനയ്ക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളി കുടുംബം
വെബ് ഡെസ്ക്

Published on Dec 18, 2025, 01:11 AM | 1 min read

ആലപ്പുഴ

മുല്ലയ-്‌ക്കൽ ഒന്നാം ചിറപ്പിന്‌ ആരംഭമായതോടെ നഗരം ജനത്തിരക്കിലേക്ക്‌. കഴിഞ്ഞവർഷത്തെയത്രയില്ലെങ്കിലും ചിറപ്പിനെത്തുന്നവരും വഴിവാണിഭക്കാരും നഗരത്തെ മുഖരിതമാക്കുന്നു. ജില്ലാക്കോടതിപ്പാലത്തിന് കിഴക്ക് നഗരചത്വരത്തിന് സമീപമായിരുന്നു മുമ്പ്‌ കച്ചവടക്കാരുടെ താവളം. ജില്ലാക്കോടതിപ്പാലം നിർമാണം നടക്കുന്നതിനാൽ ഇപ്പോൾ ഇവിടെ തങ്ങാൻ സാധ്യമല്ല. മുനിസിപ്പൽ ലൈബ്രറി ഷോപ്പിങ്‌ കോംപ്ലക-്‌സിന്റെ വരാന്ത മുറിച്ച് നീക്കിയതിനാൽ ഇവിടെയും താവളമടിക്കാനാകില്ല. അഞ്ചും ആറും പേരുള്ള കുടുംബമായാണ് തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനത്തുനിന്നെത്തുന്ന വഴിവാണിഭക്കാർ ഏറെയും എത്തുക. ഇവർക്ക്‌ തങ്ങാൻ താവളമില്ലാത്തതാണ്‌ മുമ്പത്തേതുപോലെ വഴിവാണിഭക്കാർ എത്താത്തതിന്‌ കാരണം. വഴിയോരങ്ങളിൽ ബലൂൺ, പ്രതിമകൾ തുടങ്ങിയവ കച്ചവടം നടത്തുന്നവരാണ്‌ കച്ചവടക്കാരിൽ കൂടുതലും. പോപ്പ്കോൺ, മലര്, പലഹാരങ്ങൾ എന്നിവ കച്ചവടം ചെയ്യുന്നവരും സ്ഥാനം പിടിച്ചിട്ടുണ്ട്. വളക്കച്ചവടക്കാർ പതിവുപോലെ എത്തിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ കച്ചവടക്കാർ എത്തിയേക്കും. വിദ്യാർഥികളുടെ പരീക്ഷ കഴിഞ്ഞ് ക്രിസ്‌മസ് അവധിക്ക് സ-്‌കൂളുകൾ അടയ-്‌ക്കുന്നതോടെയാകും നഗരത്തിൽ വലിയ തിരക്കനുഭവപ്പെടുക. ശനി കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുന്നതോടെ ചിറപ്പിന്‌ പഴയ പ്രൗഢി കൈവരിച്ചേക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home