Deshabhimani

കാർ കത്തിനശിച്ചു

പുന്നപ്ര പറവൂരിൽ ഓട്ടത്തിനിടെ കാറിന് തീപിടിച്ചപ്പോൾ

പുന്നപ്ര പറവൂരിൽ ഓട്ടത്തിനിടെ കാറിന് തീപിടിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Mar 22, 2026, 01:36 AM | 1 min read

അമ്പലപ്പുഴ ​

യാത്രക്കിടെ തീപിടിച്ച കാർ പൂർണമായി കത്തി നശിച്ചു. ദേശീയ പാതയിൽ പുന്നപ്ര പറവൂരിൽ ശനി പകൽ 12.45 ഓടെയായിരുന്നു സംഭവം. കരുവാറ്റ രേഖാലയം വീട്ടിൽ പ്രദീപ്, ഭാര്യ രേഖ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കരുവാറ്റയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ടാറ്റ ഇൻഡിക്ക കാറിന്റെ ബോണറ്റിൽനിന്ന് പുക ഉയരുകയായിരുന്നു. ഉടൻതന്നെ കാർ നിർത്തി നോക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം അഗ്നിരക്ഷാസേനയേയും പുന്നപ്ര സ്റ്റേഷനിലും വിവരമറിയിച്ചു. തുടർന്ന് ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home