ad
Deshabhimani

അന്നദാന മണ്ഡപം സമർപ്പിച്ചു

temple

കലാവേദിയും അന്നദാനമണ്ഡപവും ദേവസ്വം ബോർഡ് അംഗം അഡ്വ.പി ഡി സന്തോഷ്‍‍കുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 15, 2026, 12:34 AM | 1 min read

ചെങ്ങന്നൂർ

തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്‌-മാരക മഹായജ്ഞത്തിന്റെ ഭാഗമായി ക്ഷേത്ര ഉപദേശകസമിതിയും പാണ്ഡവീയ മഹാവിഷ്ണുസത്ര സമിതിയും ചേർന്ന് നിർമിച്ച കലാവേദിയും അന്നദാനം മണ്ഡപവും സമർപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി ഡി സന്തോഷ് കുമാർ ഉദ്ഘാടനംചെയ്തു. ഉപദേശക സമിതി പ്രസിഡന്റ്‌ സന്തോഷ് മാലിയിൽ അധ്യക്ഷനായി. സെക്രട്ടറി ആർ ഡി രാജീവ്, പഞ്ചായത്ത് പ്രസിഡന്റ്‌ സ്‌-മിതാ രാജേഷ്, പഞ്ചദിവ്യദേശ ദർശൻ ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, സെക്രട്ടറി പ്രസാദ് കളത്തൂർ, അസി. കമീഷണർ അർച്ചന, സജു ഇടയ്ക്കല്ലിൽ, എം കെ ലിനു, ഉഷാകുമാരി‍, കെ ഗോപകുമാർ, കെ കെ ജയരാമൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home