ad
Deshabhimani

കക്കൂസ്‌ മാലിന്യവുമായി 
ടാങ്കറുകൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 30, 2026, 12:10 AM | 1 min read

ചേർത്തല

നിയമവിരുദ്ധമായി കക്കൂസ്‌ മാലിന്യം കടത്തവെ മൂന്ന്‌ മിനി ടാങ്കർലോറികൾ പൊലീസ്‌ പിടിച്ചെടുത്തു. ബുധൻ പുലർച്ചെ 4.30 ഓടെ ദേശീയപാതയിൽ എക്‌സ്‌റേ കവലയ്‌ക്ക്‌ തെക്കുഭാഗത്താണ്‌ വാഹനങ്ങൾ പിടികൂടിയത്‌. മുനഷ്യജീവന്‌ ഭീഷണിയാകുന്ന രോഗാണുക്കളുള്ള കക്കൂസ്‌ മാലിന്യം മതിയായ സുരക്ഷയില്ലാതെ കൊണ്ടുപോകവെയാണ്‌ പിടിച്ചെടുത്തതെന്ന്‌ എഫ്ഐആറിൽ പറയുന്നു. ​ കഞ്ഞിക്കുഴി പഞ്ചായത്ത്‌ രണ്ടാംവാർഡ്‌ വാരണം കോലോത്തുവെളി രാജേഷ്‌ (31), കോട്ടയം വെള്ളൂർ പഞ്ചായത്ത്‌ നാലാംവാർഡ്‌ ഗ‍ൗരിനന്ദനം രാജീവ്‌ (35), തണ്ണീർമുക്കം പഞ്ചായത്ത്‌ 20–ാം വാർഡ്‌ പനച്ചിത്തറ നന്ദു (27) എന്നിവരെ പ്രതികളാക്കി പൊലീസ്‌ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home