കൈപിടിച്ച് നടത്തി സ്വാമി; ജോർജിന്റെ മുഖത്ത് പ്രകാശം

പ്രകാശ് സ്വാമിക്കൊപ്പം വി ഡി ജോർജ്
കഞ്ഞിക്കുഴി
കടുത്തപ്രമേഹത്തെത്തുടർന്ന് കാൽമുറിച്ചുമാറ്റിയ വൃദ്ധസദനത്തിലെ അന്തേവാസിക്ക് കൃത്രിമക്കാൽ നൽകി. മായിത്തറയിലെ സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസിയായ പട്ടണക്കാട് വാര്യത്ത് നഗറിൽ വി ഡി ജോർജിനാണ് വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിന്റെ സഹായം ലഭിച്ചത്. കഴിഞ്ഞവർഷം ജൂലൈയിലാണ് ജോർജിന്റെ വലതുകാൽ മുറിച്ചത്. ഭാര്യയുടെ മരണത്തെതുടർന്ന് നാലുവർഷമായി ജോർജ് വൃദ്ധസദനത്തിലാണ് താമസം. വൃദ്ധസദനത്തിൽ നടന്ന ചടങ്ങിൽ പ്രകാശ് സ്വാമി ജോർജിന് കൃത്രിമക്കാൽ കൈമാറി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ-്പ്രസിഡന്റ് വിജി അനിൽകുമാർ ചടങ്ങ് ഉദ്ഘാടനംചെയ-്തു. ബ്ലോക്ക് പഞ്ചായത്തംഗം അനിതാ തിലകൻ അധ്യക്ഷയായി. കെ കെ കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ ഓണക്കാല പൂക്കൃഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുധാ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി കെ മുകുന്ദൻ, യു എസ് സജീവ്, പി ജെ യുപി സ-്കൂൾ പ്രഥമാധ്യാപകൻ സതീഷ്, ക്ഷേത്രയോഗം സെക്രട്ടറി എൻ രാജീവ്, വൈസ് പ്രസിഡന്റ് രാജു പള്ളിപ്പറമ്പിൽ, സൂപ്രണ്ട് അയിഷാബീഗം എന്നിവർ സംസാരിച്ചു.









0 comments