ജി സുധാകരൻ പാർടി വിരുദ്ധരുടെ കോടാലിക്കൈ: സിപിഐ എം

ആലപ്പുഴ
സിപിഐ എം സംസ്ഥാന സെക്രട്ടറിയെ സംസ്‌കാരശൂന്യമായി അഭിസംബോധനചെയ്ത ജി സുധാകരന്റെ നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തു. സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം പ്രവർത്തിച്ച് സ്ഥാനമാനങ്ങളിലിരുന്ന വ്യക്തിയായ സുധാകരൻ യുഡിഎഫ് കൂടാരത്തില്‍ ചേക്കേറി എംഎല്‍എയായതോടെ ആരേയും എന്തും പറയുന്ന രീതിയാണ് സ്വീകരിക്കുന്നത്. പാര്‍ടിയിലുണ്ടായിരുന്ന കാലത്ത്, പാര്‍ടിയെ ഒറ്റുകൊടുത്തവർക്കെതിരെ പ്രയോഗിക്കാൻ സുധാകരൻ അണികളെയാകെ പഠിപ്പിച്ച വാക്കാണ് ‘വര്‍ഗ വഞ്ചകന്‍’ എന്നത്. അതേ വാക്ക് പ്രയോഗിച്ചപ്പോള്‍ എന്തിനാണ് പുലഭ്യം പറയുന്നത്. പഴയ പാരമ്പര്യം പറഞ്ഞ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാൻ വര്‍ഗശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തണമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അഭ്യർഥിച്ചു.










0 comments