വിദ്യാർഥികൾക്ക് മേശയും കസേരയും നൽകി

വെൺമണി പഞ്ചായത്തിൽ എസ്‌സി വിഭാഗത്തിലെ വിദ്യാർഥിക്കുള്ള മേശയും കസേരയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
വെൺമണി പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട എസ്‌സി വിഭാഗത്തിലെ വിദ്യാർഥിക്ക് മേശയും കസേരയും വിതരണംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് എ കെ ബീന അധ്യക്ഷയായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മായ ഉണ്ണിത്താൻ, രാജശ്രീ, പഞ്ചായത്ത് അംഗങ്ങളായ കെ ഖദീജ, സുഗത രാജീവ്, ഉമദേവി, എം എസ് സെൻസിലാൽ, എൻ ആർ ശ്രീധരൻ, ജയശ്രീ, ഉദയൻ കരിപ്പാലിൽ, ദിലീപ് ഗാർഡൻ, കല നാരയണൻ, പഞ്ചായത്ത് സെക്രട്ടറി എ ജെ പ്രശാന്ത്, അസി. സെക്രട്ടറി കെ ഷാജി, എസ്‌സി പ്രൊമോട്ടർ വി അഭിജിത്ത് എന്നിവർ സംസാരിച്ചു.









0 comments