ad
Deshabhimani

ശാസ്‌ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതി ക്വിസ്

അറിഞ്ഞും പറഞ്ഞും വിദ്യാർഥികൾ

ശാസ്‌ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ക്വിസ് മത്സരം ആർ രാഹുൽ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 19, 2026, 12:38 AM | 1 min read

അമ്പലപ്പുഴ ​

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സ്കൂൾ വിദ്യാർഥികൾക്കായി പുന്നപ്ര കാർമൽ എൻജിനിയറിങ് കോളേജിൽ ജില്ലാതല പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ആർ രാഹുൽ ഉദ്ഘാടനംചെയ്തു. പരിഷത്ത്ജില്ലാ പ്രസിഡന്റ്‌ കെ പൊന്നമ്മ അധ്യക്ഷയായി. സ്കൂൾ–-മേഖലാതല മത്സരങ്ങളിൽ വിജയികളായ 115 പേർ മത്സരത്തിൽ മാറ്റുരച്ചു. യു പി വിഭാഗത്തിൽ നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂളിലെ ആർ നിവേദിത, കുറത്തികാട് സെന്റ്‌ ജോൺ എംഎസ്-സിയുപിഎസിലെ അക്ഷത അനുമോദ്, പൊള്ളേത്തൈ ജിഎച്ച്എസിലെ ആഹാസ് ഫ്രാൻസിസ്, ഹരിപ്പാട് ജിബിഎച്ച്എസ്എസിലെ അൽബിയോൺ മാത്യു സന്തോഷ്, രാമപുരം ജിഎച്ച്എസ്എസിലെ കെ എസ് ഭാഗ്യ എന്നിവർ വിജയികളായി. ഹൈസ്കൂൾ വിഭാഗത്തിൽ തുറവൂർ ടിഡിഎച്ച്എസ്-എസിലെ എൻ എം മാളവിക, അമ്പലപ്പുഴ ഗവ. എച്ച്എസ്എസിലെ മുഖിൽ സാജൻ, ഹരിപ്പാട് ജിഎച്ച്എസ്എസിലെ എം നന്ദിനി, കായംകുളം ജിബിഎച്ച്എസിലെ എ മുഹമ്മദ് ബിലാൽ, പടനിലം എച്ച്എസ്എസിലെ വി എസ് ആദിദേവ് എന്നിവരും വിജയികളായി. കാർമൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് കുട്ടി ജേക്കബ്ബ് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണംചെയ്തു. പരിഷത്ത് സംസ്ഥാന നിർവാഹക സമിതിയംഗം ഡോ. ടി പ്രദീപ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. സി ആർ ശ്രീരാജ്, എൻ ആർ ബാലകൃഷ്ണൻ, ശശികുമാർ മാവേലിക്കര, വി കെ മഹേശൻ, കെ ജെ നോബിൾ, പി വി വിനോദ്, ഷാജി ഗ്രാമദീപം, സന്തോഷ് കഞ്ഞിപ്പാടം, രാമചന്ദ്രൻ പുന്നപ്ര എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home