ad
Deshabhimani

വായനശാലകളെ അടുത്തറിഞ്ഞ് വിദ്യാർഥികൾ

library

ആര്യാട് ഐക്യഭാരതം ഗ്രന്ഥശാല ആൻഡ് വായനശാലയിൽ എത്തിയ പൂന്തോപ്പിൽ ഭാഗം യുപി സ്‌കൂളിലെ കുട്ടികൾ

വെബ് ഡെസ്ക്

Published on Jul 03, 2026, 02:29 AM | 1 min read

ആര്യാട്

വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ വായനശാല സന്ദർശിച്ചു. പൂന്തോപ്പിൽ ഭാഗം ഗവ. യുപി സ്കൂളിലെ കുട്ടികളാണ് ഐക്യഭാരത വായനശാല ആൻഡ്‌ ഗ്രന്ഥശാലയിലെത്തിയത്. 1944-ൽ സ്ഥാപിതമായ ഗ്രന്ഥശാലയിലെ ആദ്യകാല പുസ്തകങ്ങൾ മുതൽ ഈ അടുത്തിറങ്ങിയ പുസ്തകങ്ങൾ വരെ കുട്ടികൾ പരിചയപ്പെട്ടു. വായനയുടെ സംസ്‌കാരം എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ട്രീസ ജെ നെറ്റൊ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ സി കെ സുകുമാര പണിക്കർ അധ്യക്ഷനായി. സെക്രട്ടറി എൻ ഹരിലാൽ, ആർ ലക്ഷ്മണൻ, ജൂലാദേവി, മനു ആൻണി, സുസ്‌മിത എസ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home