തൊഴിലാളി സമരത്തെ പിന്തുണച്ച് എഫ്എസ്ഇടിഒ

ആലപ്പുഴ
ഉത്തരേന്ത്യയിലെ തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ജില്ലാകേന്ദ്രത്തിലെ പ്രകടനം മിനിസിവിൽ സ്‌റ്റേഷനിൽ നിന്നാരംഭിച്ച് കെഎസ്ആർടിസി സ്റ്റാൻഡിൽ സമാപിച്ചു. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ഷിബു ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്, കെജിഒഎ ജില്ലാ സെക്രട്ടറിയറ്റംഗം എ സ്വരൂപ് എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി സജിത്ത് കാർത്തികപ്പള്ളിയിലും സി സിലീഷ് ചെങ്ങന്നൂരിലും കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി ബിജു ചേർത്തലയിലും ജില്ലാ സെക്രട്ടറിയറ്റംഗം കെ രാജ്കുമാർ കുട്ടനാട്ടിലും കെജിഒഎ ജില്ലാ സെക്രട്ടറിയറ്റംഗം കെ അനീഷ് മാവേലിക്കരയിലും പ്രകടനം ഉദ്ഘാടനംചെയ്തു.









0 comments