തൊഴിലാളി ഐക്യത്തിൽ സമരകാഹളം

അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ നടന്ന പ്രകടനം
ആലപ്പുഴ
രാജ്യത്തെ കോർപറേറ്റുകൾക്ക് അടിയറ വയ്ക്കുകയും ജനദ്രോഹ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന മോദി സർക്കാരിനോടുള്ള പ്രതിഷേധം പ്രകടമാക്കുന്നതായിരുന്നു അഖിലേന്ത്യ പണിമുടക്ക്. സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുള്ളവർ പണിമുടക്കിൽ അണിചേർന്നു. ജനം സ്വമേധയാ പണിമുടക്കിനെ പിന്തുണയ്ക്കുന്ന കാഴ്‌ചയായിരുന്നു നാടെങ്ങും. പണിമുടക്കിയ തൊഴിലാളികൾ നാടെങ്ങും പ്രകടനവും യോഗവും നടത്തി. ആലപ്പുഴയിൽ ബോട്ട്ക്രൂഹാളിന് സമീപത്ത് നിന്നും പ്രകടനം ആരംഭിച്ചു. നൂറുകണക്കിന് തൊഴിലാളികൾ പ്രകടനത്തിൽ അണിചേർന്നു. പ്രകടനം മുനിസിപ്പൽ ടൗൺ ഹാളിന് സമീപമെത്തിയപ്പോൾ ചേർന്ന പൊതുസമ്മേളനം സി പി ഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനായി. അഡ്വ. എ എം ആരിഫ്,ഡി പി മധു, അഡ്വ. കെ ആർ ഭഗീരഥൻ,വിനോദിനി, സലിം ബാബു തുടങ്ങിയവർ സംസാരിച്ചു. കെ ജെ പ്രവീൺ സ്വാഗതവും എ എം ഷിറാസ് നന്ദിയും പറഞ്ഞു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബാങ്കിങ് മേഖലയിലെ ട്രേഡ് യൂണിയനുകൾ പ്രകടനം നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്തു. സംയുക്ത സമരസമിതി കൺവീനർ ഇ വി പ്രമോദ് അധ്യക്ഷനായി. ആൾ ഇൻഡ്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി അനന്തകൃഷ്ണൻ, എഐബിഒസി ജില്ലാ പ്രസിഡന്റ് ആർ രജീഷ് കുമാർ, എൻസിബിഇ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജെ ദേവരാജൻ, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സി സുരേഷ് എന്നിവർ സംസാരിച്ചു. മാരാരിക്കുളം അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി മാരാരിക്കുളം ഏരിയയിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പഞ്ചായത്ത്, മേഖല കേന്ദ്രങ്ങളിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയ സെക്രട്ടറി പി രഘുനാഥ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, കെ പി ഉല്ലാസ്, ആർ റിയാസ്, സംഗീത ഷംനാദ്, ജി രാജീവ്, എ എം ഹനീഫ്, എം എസ് സന്തോഷ്, ഷിഹാബ്, വി ആർ ശിവപ്രസാദ്, ടി ശ്രീഹരി എന്നിവർ സംസാരിച്ചു. സിഐടിയു ആര്യാട് പഞ്ചായത്ത് കമ്മിറ്റി കോമളപുരത്ത് പ്രകടനവും യോഗവും നടത്തി. സി കുശൻ, രാജേഷ് ജോസഫ്, ബി ജിജിമോൻ, ജി ബിജുമോൻ, എച്ച് സുധീർ ലാൽ എന്നിവർ സംസാരിച്ചു. മുഹമ്മയിൽ കെ ബി ഷാജഹാൻ അധ്യക്ഷനായി. സി കെ സുരേന്ദ്രൻ, കെ ബി ബിമൽ റോയ്, ജി വേണുഗോപാൽ, ജെ ജയലാൽ, ടി ഷാജി എന്നിവർ സംസാരിച്ചു. മുഹമ്മ നോർത്തിൽ കെ ഡി അനിൽകുമാർ, ഡി ഷാജി, സി ഡി വിശ്വനാഥൻ, ഡി സതീശൻ എന്നിവർ സംസാരിച്ചു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ മേഖലകളിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. അമ്പലപ്പുഴ ദേശീയ പണിമുടക്കിന്റെ ഭാഗമായി അമ്പലപ്പുഴയിൽ നടത്തിയ പ്രകടനം സിപിഐ എം ജില്ല കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഇരട്ടക്കുളങ്ങരയിൽ നിന്നാരംഭിച്ച് കച്ചേരി മുക്കിൽ സമാപിച്ചു. യോഗത്തിൽ എഐടിയുസി മണ്ഡലം കമ്മിറ്റിയംഗം വി മോഹനൻ അധ്യക്ഷനായി. വിവിധ സംഘടനാ പ്രതിനിധികളായ കെ സിയാദ്, പ്രശാന്ത് എസ് കുട്ടി, ജി ഷിബു, അഡ്വ. കരുമാടി ശശി, വി അനിത, യു രാജുമോൻ, പി അരുൺ കുമാർ, എ രമണൻ എന്നിവർ സംസരിച്ചു.










0 comments