ad
Deshabhimani

അഞ്ചുപേർക്ക് പരിക്ക്

കണ്ടല്ലൂരിൽ തെരുവുനായ ആക്രമണം

തെരുവുനായ ആക്രമണം
വെബ് ഡെസ്ക്

Published on May 01, 2026, 12:16 AM | 1 min read

കായംകുളം

കണ്ടല്ലൂരിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. കണ്ടല്ലൂർ പഞ്ചായത്ത് ആറാം വാർഡിൽ പെട്രോൾ പമ്പിന് സമീപം ഊരടയിൽ ഭാഗത്ത് വ്യാഴം പുലർച്ചെയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മീനത്തേൽ കിഴക്കതിൽ ജയൻ, പുത്തൻ തറയിൽ ലക്ഷ്മിക്കുട്ടിയമ്മ, ഗോവിന്ദ ഭവനം ഓമനഅമ്മ എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജിലും ചെല്ലപ്പൻ കുന്നു തറയിൽ ചെല്ലപ്പൻ, കൊച്ചുമഠത്തിൽ തെക്കതിൽ ലീല എന്നിവരെ കായംകുളം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന്റെ പരിസരസരത്തുവച്ചാണ് പലർക്കും കടിയേറ്റത്. ബുധൻ വൈകിട്ട് പട്ടിയെ പാമ്പ് കടിച്ചതായി നാട്ടുകാർ പറയുന്നു. വിഷബാധയേറ്റെന്ന് സംശയിക്കുന്ന നായ വിറളി പൂണ്ട് ഓടിനടന്ന് ആളുകളെ കടിച്ചശേഷം ചത്തു. പ്രദേശത്തെ ഭൂരിഭാഗം നായകൾക്കും വാക്സിനേഷൻ എടുത്തിരുന്നതായി വെറ്ററിനറി ഡോക്ടറും പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.എസ് സുനിൽകുമാറും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home