ad
Deshabhimani

കെഎസ്ആർടിസി ഡിപ്പോയിൽ 
യാത്രക്കാരനെ തെരുവുനായ കടിച്ചു

നടരാജന്റെ കാലില്‍ തെരുവുനായ കടിച്ച നിലയില്‍

നടരാജന്റെ കാലില്‍ തെരുവുനായ കടിച്ച നിലയില്‍

വെബ് ഡെസ്ക്

Published on Feb 06, 2026, 12:16 AM | 1 min read

തകഴി ​​

എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു. എടത്വ തോട്ടുമാലിച്ചിറ വീട്ടിൽ ടി കെ നടരാജനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകാനായി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ നായ ഓടിയെത്തി നടരാജന്റെ കാലിൽ കടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​എടത്വ ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ഡിപ്പോയ്ക്കുള്ളിലും ബസുകൾക്കിടയിലും നായകൾ തമ്പടിക്കുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ഭീഷണിയാണ്‌. രാത്രിയിൽ വെളിച്ചക്കുറവുള്ള ഭാഗങ്ങളിൽ നായക്കൂട്ടം യാത്രക്കാരെ ആക്രമിക്കാൻ വരുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ​തെരുവുനായശല്യം നിയന്ത്രിക്കാൻ പഞ്ചായത്തും കെഎസ്ആർടിസി അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഡിപ്പോ പരിസരത്തെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തതാണ് നായകൾ പെരുകാൻ കാരണമെന്ന ആക്ഷേപവുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home