ad
Deshabhimani

പിഞ്ചുകുഞ്ഞിനെയടക്കം 
4 പേരെ തെരുവുനായ കടിച്ചു

do

തെരുവുനായ ആരവിന്റെ 
കാലിൽ കടിച്ച നിലയിൽ

വെബ് ഡെസ്ക്

Published on Jun 03, 2026, 01:39 AM | 1 min read

കായംകുളം

നാല് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പത്തിയൂർ പഞ്ചായത്ത് കണ്ണമ്പള്ളി ഭാഗം ശ്രീസദനം വീട്ടിൽ രാജമ്മ (55)യെയും മകൾ സൗമ്യയുടെ മകൻ മൂന്നുമാസം പ്രായമുള്ള ആരവിനെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലുകുളങ്ങരയിൽ ചൊവ്വ വൈകിട്ടോടെയാണ് സംഭവം. തൊഴിലുറപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ രാജമ്മ ചെറുമകനെയെടുത്ത്‌ വീട്ടമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ രാജമ്മയുടെ കൈയിലും കുഞ്ഞിന്റെ കാലിലും നായ കടിച്ചു. ഇരുവരെയും കായംകുളം താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതേ നായ പൊന്നുരുട്ട ക്ഷേത്രത്തിന് സമീപം റഷീദ, മകൻ അമാന എന്നിവരെയും അക്രമിച്ചു. ഇരുവരും കായംകുളം താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home