ശാന്തിയാത്രയ്‌ക്ക് ബദരിയായുടെ ഹൃദ്യമായ ഐക്യദാർഢ്യം

ശ്രീനാരായണ ഗുരു സമാധിയോട് അനുബന്ധിച്ച് പൊന്നാട് എസ്എൻഡിപി 600–ാം നമ്പർ ശാഖായോഗം സംഘടിപ്പിച്ച ശാന്തിയാത്രയെ പൊന്നാട് ബദരിയാ യുവജന സാംസ്‌കാരിക സമിതി പ്രവർത്തകർ സ്വീകരിക്കുന്നു
മണ്ണഞ്ചേരി
ശ്രീനാരായണ ഗുരു സമാധിയോട് അനുബന്ധിച്ച് എസ്എൻഡിപി 600–ാം നമ്പർ ശാഖാ യോഗം സംഘടിപ്പിച്ച ശാന്തിയാത്രയ്‌ക്ക് പൊന്നാട് ബദരിയാ യുവജന സാംസ്‌കാരിക സമിതിയുടെ ഐക്യദാർഢ്യം. ശാഖായോഗം ഭാരവാഹികളെ പൊന്നാടയണിയിച്ചു. വിശ്വാസികൾക്ക് മധുരപാനീയവും മധുരപലഹാരങ്ങളും നൽകിയാണ് യാത്രയാക്കിയത്.
സമിതി പ്രസിഡന്റ് സിദ്ധീഖ് പനവട്ടം, ജനറൽ സെക്രട്ടറി ഷുക്കൂർ കറ്റാനം, ട്രഷറർ റഫീഖ് നെല്ലിക്കൽ, കോ–ഓർഡിനേറ്റർ ശിഹാബ് തിരുവോണപറമ്പ് എന്നിവർ നേതൃത്വം നൽകി.
എസ്എൻഡിപി യോഗം ശാഖാ പ്രസിഡന്റ് കെ ഡി ചന്ദ്രദാസ്, സെക്രട്ടറി എൻ ഉദയകുമാർ, യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം പി വി മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശാന്തിയാത്ര.








0 comments