സമഭാവനയുടെ പ്രകാശമായി ഗുരുദേവ സ്‌മരണ

എസ്എൻഡിപി യോഗം വളവനാട് പെരുന്തുരുത്ത് ശാഖായോഗത്തിലെ ശ്രീനാരായണ സമാധിദിനത്തിലെ ദീപക്കാഴ്ചയുടെ ദീപ പ്രകാശനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്നു
ആലപ്പുഴ
ശ്രീനാരായണ ഗുരുവിന്റെ 98–-ാമത് സമാധിദിനം എസ്എൻഡിപി യോഗം യൂണിയനുകളും ശാഖകളും സമുചിതം ആചരിച്ചു. ശാഖാ ആസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും കുടുംബ യൂണിറ്റ് ആസ്ഥാനങ്ങളിലും പുഷ്‌പാർച്ചന, സമൂഹപ്രാർഥന, മൗനജാഥകൾ, അനുസ്‌മരണ സമ്മേളനങ്ങൾ, ഗുരു പ്രഭാഷണങ്ങൾ, അന്നദാനം, ദീപക്കാഴ്‌ചകൾ എന്നിവ ഒരുക്കി. അമ്പലപ്പുഴ യൂണിയൻ ആസ്ഥാനത്ത് രാവിലെ യൂണിയൻ വൈസ്‌പ്രസിഡന്റ് ബി രഘുനാഥ് പതാക ഉയർത്തി. ഗുരുമണ്ഡപത്തിൽ ഭാരവാഹികൾ പുഷ്‌പാർച്ചന നടത്തി. വനിതാസംഘത്തിന്റെ സമൂഹപ്രാർഥനയും നടന്നു. വൈകിട്ട് കിടങ്ങാംപറമ്പ് എൽപി സ്‌കൂളിൽ വടയാർ സുരേഷ് ഗുരു പ്രഭാഷണം നടത്തി. വൈസ്‌പ്രസിഡന്റ് ബി രഘുനാഥ് അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ, ഡയറക്‌ടർ ബോർഡ് അംഗം പി വി സാനു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വളവനാട് 693–ാം നമ്പർ ശാഖയിൽ അനുസ്‌മരണത്തിൽ പങ്കെടുത്തു. മാരാരിക്കുളം മുഹമ്മ പള്ളിക്കുന്ന് 543–-ാം നമ്പർ കൃഷ്‌ണവിലാസം എസ്എൻഡിപി ശാഖയിൽ ശ്രീനാരായണസമാധി ദിനം ആചരിച്ചു. ശ്രീനാരായണ മാസാചരണ സമാപനവും നടന്നു. സമാധി ദിനാചരണം എഴുത്തുകാരൻ ഡോ. സുനിൽ മർക്കോസ് ഉദ്ഘാടനംചെയ്‌തു. റെജി കൈതക്കാട് അധ്യക്ഷനായി. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ചാരമംഗലം ഗവ. സംസ്‌കൃത ഹൈസ്‌കൂൾ പ്രധാനാധ്യാപിക ഷീല രവിലാൽ ക്യാഷ് അവാർഡ് നൽകി. ശാഖാ സെക്രട്ടറി വി സി വിശ്വമോഹൻ, മോഹൻദാസ്, ഉദയൻ പള്ളിയിൽ, പ്രമീള കണ്ടന്തറ എന്നിവർ സംസാരിച്ചു. എസ്എൻഡിപി യോഗം 5264–-ാം നമ്പർ ആര്യക്കര ശാഖ നേതൃത്വത്തിൽ സമാധിദിനം ആചരിച്ചു. വിദ്യാഭ്യാസ–കായിക മേഖലയിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ചെയർമാൻ ടി എസ് അനിൽകുമാർ അധ്യക്ഷനായി. വനിതാസംഘം പ്രസിഡന്റ് ഷീല കുഞ്ഞിരാമൻ, സി എം രാജീവ്, ഐഷ അജയകുമാർ എന്നിവർ സംസാരിച്ചു. ആര്യാട് ഐക്യഭാരതം ശ്രീനാരായണ പ്രാർഥനാസമിതി സമാധി ദിനമാചരിച്ചു. ശ്രീനാരായണ ഗുരുദേവ പ്രഭാവം ഗാന്ധിജിയിൽ എന്ന വിഷയത്തിൽ പുന്നപ്ര ജ്യോതികുമാർ പ്രഭാഷണം നടത്തി. സമിതി പ്രസിഡന്റ് എൻ ഹരിലാൽ അധ്യക്ഷനായി. സെക്രട്ടറി എം എസ് ബാബു, ട്രഷറർ കെ എം അരുൾ, ജയൻ സുശീലൻ, കെ പി മോഹൻദാസ്, പി ജയദേവ്, കെ ആർ ബാബു, പി ശാന്തകുമാർ, വി ആർ ഹരിലാൽ എന്നിവർ സംസാരിച്ചു. കാട്ടൂർ 617 –ാം നമ്പർ എസ്എൻഡിപി ശാഖായോഗം സമാധിദിനം ആചരിച്ചു. പ്രസിഡന്റ് പി ആർ പ്രദീപ് അധ്യക്ഷനായി. സെക്രട്ടറി പി ചിദംബരൻ സംസാരിച്ചു. ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ചെട്ടികാട് 581–-ാം നമ്പർ എസ്എൻഡിപി ശാഖായോഗം ദീപക്കാഴ്‌ചയൊരുക്കി. ചലച്ചിത്രതാരം അനൂപ് ചന്ദ്രനും പാതിരപ്പള്ളി സെന്റ് ആന്റണീസ് പള്ളി വികാരി ജോഷി ജോസഫ് തളിയശേരിയും ചേർന്ന് ദീപം തെളിച്ചു. എസ്എൻഡിപി അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ, കൗൺസിലർ വി ആര്‍ വിദ്യാധരൻ, ശാഖ പ്രസിഡന്റ് പി വി സോമൻ, സെക്രട്ടറി പി സുനിലാൽ, വൈസ്‌പ്രസിഡന്റ് പ്രേംകുമാർ, ദിനാചരണ കമ്മിറ്റി ചെയർമാൻ ഹരികുമാർ ദിനേശൻ എന്നിവർ സംസാരിച്ചു.








0 comments