കെഎംഎസ്‌ആർഎ ജില്ലാ സമ്മേളനം
വനിതാ ഫീൽഡ് വർക്കർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണം

കെഎംഎസ്‌ആർഎ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
വനിതാ ഫീൽഡ് വർക്കർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷൻ (കെഎംഎസ്‌ആർഎ) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. മെഡിക്കൽ റെപ്രസന്റേറ്റീവ്‌മാർക്ക് ആശുപത്രികളിൽ ജോലി ചെയ്യുന്നതിനുള്ള തടസം മാറ്റുക, ഡിജിറ്റൽ റിപ്പോർട്ടിങ്ങിന്റെ പേരിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മാനേജ്‌മെന്റുകൾ തയ്യാറാവുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. വി എസ് അച്യുതാനന്ദൻ നഗറിൽ (എൻജിഒ യൂണിയൻ ഹാൾ) ചേർന്ന സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എസ് ദിനിമോൻ അധ്യക്ഷനായി. സെക്രട്ടറി സി വിജയ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എ വി പ്രദീപ്‌കുമാർ, സിജു പി ചാക്കോ, ആർ രാമകൃഷ്‌ണൻ, പി എൽ സുനിത തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സി വിജയ് (പ്രസിഡന്റ്), എസ് ദിനിമോൻ (സെക്രട്ടറി), പി ഡി മനുദാസ്, സി ബി ധന്യ (വൈസ് പ്രസിഡന്റുമാർ), ടി ബി ഫിറോസ്, ഹരീഷ് രാജൻ (ജോ. സെക്രട്ടറിമാർ), അജിൽ ആനന്ദ് (ട്രഷറർ) എന്നിവരടങ്ങുന്ന 24 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.










0 comments