Deshabhimani

"സോദരത്വേന' കുട്ടികളുടെ കൂടിയിരിപ്പ്

ബാലസംഘം മാരാരിക്കുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘സോദരത്വേന' കൂടിയിരിപ്പ്  പുരോഗമന കലാസാഹിത്യ സംഘം
ജില്ലാ വൈസ്‌പ്രസിഡന്റ് സി കെ എസ് പണിക്കർ ഉദ്ഘാടനംചെയ്യുന്നു

ബാലസംഘം മാരാരിക്കുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘സോദരത്വേന' കൂടിയിരിപ്പ് പുരോഗമന കലാസാഹിത്യ സംഘം
ജില്ലാ വൈസ്‌പ്രസിഡന്റ് സി കെ എസ് പണിക്കർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 01:28 AM | 1 min read

മാരാരിക്കുളം
ബാലസംഘം മാരാരിക്കുളം ഏരിയ കമ്മിറ്റി "മതനിരപേക്ഷയുത്സവം’ സംഘടിപ്പിച്ചു. മതനിരപേക്ഷതയെ വെല്ലുവിളിക്കുന്ന മതാഘോഷങ്ങൾക്കെതിരെ മതനിരപേക്ഷ ഉത്സവങ്ങൾ സംഘടിപ്പിച്ച് പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായാണ് "സോദരത്വേന’ എന്ന പേരിൽ കുട്ടികളുടെ കൂടിയിരിപ്പ് നടത്തിയത്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ്‌പ്രസിഡന്റ് സി കെ എസ് പണിക്കർ ഉദ്ഘാടനംചെയ്‌തു. പി ഡി ശ്രീദേവി അധ്യക്ഷയായി. ആഷിഷ് പി യേശുദാസ്, അഭിമന്യ സുദേശ്, ജയൻ തോമസ്, എൻ പി സ്‌നേഹജൻ, എ പ്രേംനാഥ്, പി എസ് രഘുകുമാർ, എൻ ബി ചന്ദ്രസേനൻ, ആർ ചന്ദ്ര ലാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home