ജില്ലാ സ-്കൂൾ ശാസ-്ത്രോത്സവം
പുക പ്രശ്‌നമാകില്ല, പണമാകും

വാഹനങ്ങളുടെ പുകമലിനീകരണം ഇല്ലാതാക്കാനുള്ള ‘സ്‌മോക്ക് അബ്സോർബിങ് സിസ്റ്റം’ മോഡലുമായി വി വിഥുനും ആദർശ് കുറുപ്പും
വാഹനങ്ങളുടെ പുകയിൽനിന്ന് പണം ഉണ്ടാക്കാനാകുമെന്ന് സമർഥിക്കുകയാണ് രണ്ട് മിടുക്കന്മാർ. സ്റ്റിൽ മോഡൽ മത്സരത്തിലാണ് മാന്നാർ നായർ സമാജം സ്കൂളിലെ വി വിഥുനും ആദർശ് കുറുപ്പും ‘സ്‌മോക്ക് അബ്സോർബിങ് സിസ്റ്റം’ ആശയം അവതരിപ്പിച്ചത്. റോഡിൽ സ്ഥാപിക്കുന്ന സെക്ടോ മോട്ടോർ ഉപയോഗിച്ച വാഹനങ്ങളിലെ പുക സംസ്കരണ പ്ലാന്റിലെത്തിക്കും. ഇതിനെ ശുചീകരിച്ച് നൈട്രജൻ ഡയോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിങ്ങനെ മൂന്നായി വേർതിരിക്കും. ഇവ വ്യാവസായിക അടിസ്ഥാനത്തിൽ വിൽക്കാം. ആശുപത്രി ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ജപ്പാനടക്കുമുള്ള രാജ്യങ്ങളിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാമെന്നതാണ് പ്രധാന നേട്ടമെന്ന് ഇരുവരും പറയുന്നു.









0 comments