സീതാറാം യെച്ചൂരി അനുസ്‌മരണം നാളെ

കാർത്തികപ്പള്ളി
സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക അനുസ്‌മരണം സെപ്തംബർ 12 വെള്ളിയാഴ്‌ച കാർത്തികപ്പള്ളി ഏരിയയിൽ വിപുലമായി ആചരിക്കും. മുഴുവൻ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ വൈകിട്ട് നാലുമുതൽ പഠനക്ലാസും ആറിന് അനുസ്‌മരണ പൊതുസമ്മേളനവും നടത്തും. ഏരിയ സെക്രട്ടറി കെ വിജയകുമാർ ആറാട്ടുപുഴ തെക്കിലും ഏരിയ കമ്മിറ്റിയംഗം ആർ വിജയകുമാർ ആറാട്ടുപുഴ വടക്കും ഏരിയ കമ്മിറ്റിയംഗം ജി ബിജുകുമാർ ആറാട്ടുപുഴ കിഴക്കും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് കാർത്തികപ്പള്ളിയിലും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി എ അഖിൽ ചിങ്ങോലിയിലും സിപിഐ എം ഏരിയ കമ്മിറ്റിയംഗം അഡ്വ. ടി എസ് താഹ മുതുകുളത്തും ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ചേപ്പാട് പടിഞ്ഞാറും ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ ചേപ്പാട് കിഴക്കും എം എസ് അരുൺകുമാർ എംഎൽഎ ഹരിപ്പാട് ടൗൺ സൗത്ത് ലോക്കലിലും ഉദ്‌ഘാടകരാകും








0 comments