ഷെറീഫ് റാവുത്തറെ അനുസ്മരിച്ചു

ഷെറീഫ് റാവുത്തർ അനുസ്മരണ സമ്മേളനം എം എസ് അരുൺ കുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
സിപിഐ എം കക്കട ബ്രാഞ്ച്, ഡിവൈഎഫ്ഐ യുണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സിപിഐ എം കക്കട ബ്രാഞ്ച് മുൻ സെക്രട്ടറി ഷെറീഫ് റാവുത്തറിന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എം എസ് അരുൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അബ്ദുൾ കലാം അധ്യക്ഷനായി.
ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ജെയിംസ് ശമുവേൽ, ബി ബാബു, കെ എസ് ഗോപിനാഥൻ, വെൺമണി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ബീന, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ജി മായാദേവി, എം ഐ ബദറുദ്ദീൻ, ഖദീജ, സാദിഖ്, ടി ജയശ്രി, സൗഫാൻ, തൻവീർ എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.










0 comments