സീനിയർ സ്‌റ്റേറ്റ് ബാസ്‌കറ്റ്ബോൾ
ജില്ലയെ റുഷീനും ജയലക്ഷ്‌മിയും നയിക്കും

തലശേരിയിൽ സീനിയർ സ്‌റ്റേറ്റ് ബാസ്-കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ പുരുഷ, വനിതാ ടീമുകൾ
ആലപ്പുഴ
സീനിയർ സ്‌റ്റേറ്റ് ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാ പുരുഷ, വനിതാ ടീമുകളെ റുഷീനും ജയലക്ഷ്‌മിയും നയിക്കും. തലശേരിയിൽ 2026 മൂന്നുമുതൽ എട്ടുവരെയാണ് ചാമ്പ്യൻഷിപ്. ടീമുകൾക്കുള്ള ജഴ്‌സി മുനിസിപ്പൽ വൈസ്ചെയർമാൻ ജോസ് ചെല്ലപ്പൻ വിതരണംചെയ്‌തു. പ്രസിഡന്റ് റോണി മാത്യു അധ്യക്ഷനായി. പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, എക്‌സിക്യൂട്ടീവ് അംഗം ജോസ് സേവ്യർ എന്നിവർ സംസാരിച്ചു. പുരുഷ ടീം: റുഷീൻ ഷുക്കൂർ (ക്യാപ്റ്റൻ), അലൻ ജോൺസൺ, പ്രിൻസ് ജോസ്, ഡിനോയ് പി ഡോമിനിക്, ആർ അൽഫി, വി എസ് ബ്ലസൺ, പി എം ഗൗതം, ശ്രീജിത്ത് എൻ നായർ, ജീവൻ കെ ജോബി, രോഹൻ കെ റോയ്, സി അൻസിഫ് ഫാസിൽ, ആഷിൻ സെബാസ്‌റ്റ്യൻ മാത്യു. കോച്ച്: മുഹമ്മദ് ഷനാസ്, മാനേജർ: ഭരത് ഉദയൻ-. വനിതാ ടീം: വി ജെ ജയലക്ഷ്‌മി (ക്യാപ്റ്റൻ), പി എസ് ജീന, ഇ കെ അമൃത, ഗ്രിമ മെർലിൻ വർഗീസ്, അനാമിക സനൽ ജി നാഥ്, ജി റോജാമോൾ, ഗംഗ രാജഗോപാൽ, സുഭദ്ര ജയകുമാർ, പി ആർ സൂര്യ, തേജസ് തോബിയാസ്, മനീഷ മനോജ്, മേരി ഇൻഫിയ. കോച്ച്: ജി രേഷ്‌മ, മാനേജർ: എം എൽ തോമസ്.









0 comments