വയോജനദിനം ആചരിച്ചു

ജില്ലാ പഞ്ചായത്തും ആര്യാട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച വയോജന സെമിനാർ ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റിയുടെ വയോജന ദിനാചരണം സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എൻ ഗോപിനാഥപിള്ള ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ ഗോപി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ പി രാജമ്മ, ജില്ലാ കമ്മറ്റിയംഗം എ അബ്ദുക്കുട്ടി, സി വി പീതാംബരൻ, പി കെ പുഷ്പരാജൻ, പി സുരേഷ് ബാബു, യു ശിവപ്രസാദ്, കെ ജി വേണു നാഥൻ , എം ഡി ശശിധരൻ, ശ്രീലതാദേവി, കെ ശശിധരകണിയാർ , ജി ജയവല്ലി തുടങ്ങിയവർ സംസാരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി വയോജനസൗഹൃദമാകുന്നു. ഒന്നാംഘട്ടം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഒപി ടിക്കറ്റ് എടുക്കാനും പരിശോധനയ്‌ക്കും വയോജനങ്ങൾക്ക് മുൻഗണന ലഭ്യമാക്കും. ഒപ്പം വിശ്രമിക്കാൻ സീനിയർ സിറ്റിസൺ ലോഞ്ച്, വായനാമൂല, ശുചിമുറികളിൽ ഹാൻഡ് റെയിലുകൾ എന്നീ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിത്. അടുത്തഘട്ടത്തിൽ കൂടുതൽ സൈൻ ബോർഡുകൾ, വയോജനങ്ങൾക്ക് സഹായമായി ഹെൽപ്‌ഡെസ്‌ക് എന്നിവയും ഏർപ്പെടുത്തും. പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ അധ്യക്ഷനായി. ആർഎംഒ ഡോ. പി എൽ ലക്ഷ്‌മി, ഫാർമസി സൂപ്രണ്ട് സി എ ബോബി, നഴ്സിങ് സൂപ്രണ്ട് നളിനി പ്രസാദ്, ഡോ. പി എസ് ഷാജഹാൻ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ സ്വാഗതം പറഞ്ഞു. മുഹമ്മ ജനമൈത്രി പൊലീസ് ലോക വയോജനദിനത്തിന്റെ ഭാഗമായി ഹോം എഗൈനിൽ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയിൽ കഴിയുന്നവർക്ക് അവരെ ചികിത്സിച്ചിരുന്ന ഡോക്‌ടറുടെ സഹായത്തോടെ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണ് ഹോം എഗൈൻ. ഇവിടത്തെ വയോജനങ്ങൾക്ക് മുഹമ്മ ജനമൈത്രി പൊലീസിന്റെ ആദരം മുഹമ്മ എസ്‌എച്ച്‌ഒ എം ലൈസാദ് മുഹമ്മദ് നൽകി. സ്‌നേഹവിരുന്നും ഒരുക്കി. ജനമൈത്രി ജാഗ്രത സമിതി അംഗം സ്വപ്‌ന സാബു, ഗ്രേഡ് എസ്‌ഐമാരായ മനോജ് കൃഷ്‌ണൻ, ഗിരീഷ്, ഗ്രേഡ് എഎസ്‌ഐ നാസർ, സിപിഒ ഒ രതീഷ്, ജനമൈത്രി ബീറ്റ് ഓഫീസർ സോംജിത്ത് എന്നിവർ പങ്കെടുത്തു. ആര്യാട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആര്യാട് ബ്ലോക്ക് കമ്മിറ്റി വയോജനദിനാചരണത്തിന്റെ ഭാഗമായി അഞ്ച് വയോജനപ്രതിഭകളെ ആദരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് പി രാജഗോപാലൻ അധ്യക്ഷനായി. വയോജന സംരക്ഷണനിയമം വിഷയത്തിൽ അഡ്വ. വി എസ് കാർത്തികേയൻ ക്ലാസെടുത്തു. അഭയൻ കലവൂർ, ആര്യാട് ഭാർഗവൻ, കെ എസ് ഹരിദാസ്, കെ എം ആൽബി കാരക്കാട്, കെ മനോഹരൻ കാഞ്ഞിരത്തറ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ജില്ലാ ജോയിന്റ് സെക്രട്ടറി വി എസ് ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ പ്രകാശ് ബാബു, യൂണിയൻ ബ്ലോക്ക് സെക്രട്ടറി വി എം ജയമോഹനൻ, ട്രഷറർ ആർ ലക്ഷ്‌മണൻ, ആർ വിശ്വനാഥൻനായർ, എ കെ ദിലീപ്‌കുമാർ, ടി സുശീല, പി ആർ സുധാകരൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തും ആര്യാട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് വയോജന സെമിനാർ സംഘടിപ്പിച്ചു. മുൻമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ വയോജനങ്ങളെ ആദരിച്ചു. ആർ റിയാസ്, എസ് സന്തോഷ്‌ലാൽ, ഇന്ദിര തിലകൻ, സ്വപ-്‌നാഷാബു, ജി ബിജുമോൻ, ടി എസ് സുയമോൾ, വി കെ പ്രകാശ്ബാബു, സിഡിപിഒ പ്രവ്‌ദ പീറ്റർ, ബ്ലോക്ക് സെക്രട്ടറി കെ എം ഷിബു എന്നിവർ സംസാരിച്ചു. മാരാരിക്കുളം മാരാരി ബീച്ചിൽ സായന്തനക്കാറ്റേറ്റ് വട്ടക്കളിയും പാട്ടും പറച്ചിലുമായി വയോജനോത്സവം അവിസ്മരണീയമാക്കി. മണ്ണഞ്ചേരി പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം വയോജനങ്ങളാണ് മാരാരി ബീച്ചിലേക്ക് ഉല്ലാസയാത്ര നടത്തിയത്. വയോജനങ്ങളുടെ ക്ഷേമത്തിനായി ട്രസ്റ്റ് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. വാർഡ് തലത്തിൽ വയോജന കൂട്ടായ്മ രൂപീകരിച്ച് മെഡിക്കൽ ക്യാമ്പുകളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നു.വയോജനോത്സവം മുൻ മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. നടൻ അനൂപ് ചന്ദ്രൻ, മിമിക്രി ആർട്ടിസ്റ്റുകളായ വളവനാട് വിജയകുമാർ, സജിത്ത് കലവൂർ, നാടൻപാട്ട് കലാകാരൻ സജീവ് കാട്ടൂർ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, പഞ്ചായത്ത് അംഗങ്ങളായ ധനലക്ഷ്മി, കെ എസ് ഹരിദാസ്, സിപിഐ എം ലോക്കൽ സെക്രട്ടറി വി കെ ഉല്ലാസ്, പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ചെയർമാൻ പി ആർ സുനിൽ, ട്രഷർ ആർ സബിൽ രാജ് എന്നിവർ സംസാരിച്ചു.








0 comments