ad
Deshabhimani

സ്‌കൂൾ ബസ്‌ സർവീസ്‌ തുടങ്ങി

എ എം അരിഫ്‌ എംപി ആയിരിക്കെ ആസ്‌തിവികസന ഫണ്ട്‌ വിനിയോഗിച്ച്‌ ചേർത്തല ഗവ. ടൗൺ എൽപി സ്‌കൂളിന് 
അനുവദിച്ച ബസ്‌ സർവീസ്‌ മന്ത്രി പി പ്രസാദ്‌ ഫ്ലാഗ്‌ ഓഫ്‌ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 22, 2025, 12:18 AM | 1 min read

ചേർത്തല

എ എം ആരിഫ്‌ എംപിയായിരിക്കെ ആസ്‌തിവികസന ഫണ്ടിലെ 22 ലക്ഷം രൂപ വകയിരുത്തി ചേർത്തല ഗവ. ടൗൺ എൽപി സ്‌കൂളിന് അനുവദിച്ച ബസ്‌ സർവീസ്‌ തുടങ്ങി. മന്ത്രി പി പ്രസാദ് ഫ്ലാഗ്‌ ഓഫ്‌ചെയ്‌തു. ബസിന്റെ താക്കോൽ എ എം ആരിഫ് കൈമാറി. പിടിഎ പ്രസിഡന്റ്‌ അഡ്വ. ദിനൂപ് വേണു അധ്യക്ഷനായി. ​നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, സ്ഥിരംസമിതി അധ്യക്ഷ ഏലിക്കുട്ടി ജോൺ, എഇഒ എൽ ജയലക്ഷ്‌മി, പിടിഎ വൈസ്‌പ്രസിഡന്റ്‌ പി പ്രശാന്ത്, കെ ജെ എബിമോൻ, ബ്രിജിലാൽ, രഞ്‌ജിത്, ലിജിയ, എൻ എസ് ശ്രീകുമാർ, കെ പി പ്രതാപൻ, എം കെ പുഷ്‌പകുമാർ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക ഡോ. എൻ വി ഷീല സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി ലറ്റീഷ്യ ഗ്രെയ്‌സ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home