സ്‌കൂൾബസ് ഫ്ലാഗ്‌ഓഫ് ചെയ്‌തു

നടയ്ക്കാവ് എൽപി എസിൽ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കായി സ്കൂൾ ബസ് നഗരസഭാ ചെയർപേഴ്സൺ പി ശശികല ഫ്ലാഗ്‌ഓഫ് ചെയ്യുന്നു
കായംകുളം
നടയ്ക്കാവ് എൽ പി എസിൽ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കായി സ്കൂൾ മാനേജ്മെന്റ് വാങ്ങിയ പുതിയ ബസ് നഗരസഭാ ചെയർപേഴ്സൺ പി ശശികല ഫ്ലാഗ്‌ഓഫ് ചെയ്തു. കൗൺസിലർ അൻസാരി കോയിക്കലേത്ത് അധ്യക്ഷനായി. പ്രധാനാധ്യാപകൻ ഗോപീകൃഷ്ണൻ, മാനേജർ ഡോ. ശിവകാമി, കൗൺസിലർ സുമിത്രൻ, പി ടി എ പ്രസിഡന്റ് ജോജി മോൻ, രാജേഷ്, നന്ദകുമാർ, പി ആർ ഗീത, ഡി ഓമനക്കുട്ടൻ, സ്റ്റാഫ് സെക്രട്ടറി ആർ രഞ്ജിത എന്നിവർ സംസാരിച്ചു.










0 comments