സ്നേഹതീരത്തിന് കരുതലുമായി എസ്ബിഐ

സ്നേഹതീരം ബഡ്സ് സ്കൂളിന് എസ് ബി ഐ യുടെ സഹായം പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ റീജണൽ മാനേജർ ടി വി മനോജിൽ നിന്ന് ഏറ്റുവാങ്ങുന്നു
മാരാരിക്കുളം
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സ്‌നേഹതീരം ബഡ്സ് സ്കൂളിന് കരുതലുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബിസിനസ് ഓഫീസ് ആലപ്പുഴ ബ്രാഞ്ച്. സാമൂഹ്യ സുരക്ഷിതത്വ ഫണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് സ്കൂളിന് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ റീജണൽ മാനേജർ ടി വി മനോജിൽ നിന്നും ഉപകരണങ്ങൾ ഏറ്റുവാങ്ങി. എച്ച് ആർ മാനേട്ടറി കെ സാബുമോൻ , ആർ പത്മാദേവി, പ്രിൻസിപ്പൽ ജിഷ ,റിൻസി സന്തോഷ്, ഷൈലജ, ഷീല സുരേഷ് തുടങ്ങിയവർ സംസാരിച്ചു.










0 comments