ശാസ്‌ത്ര സാഹിത്യ പരിഷത്ത് മേഖലാ വാർഷികം

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലാ വാർഷികം ജില്ലാ സെകട്ടറി മുരളി കാട്ടൂർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ വാർഷികത്തിന്റെ മുന്നോടിയായി കായംകുളം മേഖലാ വാർഷികം ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് ഹരികുമാർ കൊട്ടാരം അധ്യക്ഷനായി. ഭാരത് ശ്രേഷ്‌ഠ ദിവ്യാങ് പുരസ്‌കാരജേതാവും പരിഷത്ത് ബാലവേദി അംഗവുമായ മുഹമ്മദ് യാസീനെ അനുമോദിച്ചു. കായംകുളം ഗവ. യുപി സ്‌കൂളിലെ നവീകരിച്ച ലൈബ്രറിയിലേക്ക് 2500 പുസ്‌തകങ്ങൾ കൈമാറി. പ്രൊഫ. മന്മഥൻപിള്ള ക്ലാസ് നയിച്ചു. വാർഷിക റിപ്പോർട്ടും കണക്കും മേഖലാ സെക്രട്ടറി നിസാർ പൊന്നാരത്ത് അവതരിപ്പിച്ചു. കായംകുളം ഗവ. യുപി സ്‌കൂൾ പ്രധാനാധ്യാപകൻ വി എസ് അനിൽകുമാർ, എസ്എംസി ചെയർമാൻ എൻ കെ മുജീബ്, സുനിൽ കൊപ്പാറേത്ത്, ബിആർസി കോ–ഓർഡിനേറ്റർ വി അനിൽബോസ്, പരിഷത്ത് ജില്ലാ വൈസ്‌പ്രസിഡന്റ് ഷീജ പ്രസന്നൻ, ഗീതാകൃഷ്‌ണൻ, കെ ലത, റെജി സാമുവൽ, ത്യാഗരാജൻ,സലിംലാൽ, എൻ രവി, രാജൻ, വാണി വിശ്വനാഥ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ഹരികുമാർ കൊട്ടാരം (പ്രസിഡന്റ്), കെ എസ് ഷെല്ലി (വൈസ്‌പ്രസിഡന്റ്), നിസാർ പൊന്നാരത്ത് (സെക്രട്ടറി), രവി (ജോയിൻ സെക്രട്ടറി), ത്യാഗരാജൻ (ട്രഷറർ).










0 comments