ad
Deshabhimani

എസ് ജാനകിയെ അനുസ്‌മരിച്ചു

കെജിഒഎയും വെനീസിയം കലാ സാംസ്‌കാരികവേദിയും സംഘടിപ്പിച്ച 
എസ് ജാനകി അനുസ്‌മരണം ഗായകൻ ടി കെ ശരവണൻ ഉദ്ഘാടനംചെയ്യുന്നു

കെജിഒഎയും വെനീസിയം കലാ സാംസ്‌കാരികവേദിയും സംഘടിപ്പിച്ച 
എസ് ജാനകി അനുസ്‌മരണം ഗായകൻ ടി കെ ശരവണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 24, 2026, 12:20 AM | 1 min read

ആലപ്പുഴ

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും വെനീസിയം കലാ സാംസ്‌കാരികവേദിയുടെയും ആഭിമുഖ്യത്തിൽ എസ് ജാനകിയെ അനുസ്‌മരിച്ചു. ഗായകൻ ടി കെ ശരവണൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന സെക്രട്ടറി സി കെ ഷിബു അനുസ്‌മരണപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ദേവരാജ് പി കർത്ത അധ്യക്ഷനായി. വെനീസിയം കലാകാരന്മാരായ ബി മുഹമ്മദ് ഫൈസൽ, എം സ്‌മിത, നിമ്മി ഷാജി, റോബിൻ തോമസ്, സോണി വർഗീസ്, ടി വി ജയൻ എന്നിവർ ഗാനാഞ്‌ജലി അർപ്പിച്ചു. എസ് രാജലക്ഷ്‌മി, കെ എം ഷിബു, വെനീസിയം കൺവീനർ എ സ്വരൂപ്, വി ജി രഘുനാഥൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home