ad
Deshabhimani

ആർവിഎസ്എം സ-്‌കൂൾ എച്ച്‌എസ്‌എസ്‌ രജതജൂബിലി നിറവില്‍

Minister V. Sivankutty inaugurates the silver jubilee celebrations of Prayar RVSM Secondary School Higher Secondary Section

പ്രയാർ ആർവിഎസ്എം സ-്‌കൂൾ ഹയർസെക്കൻഡറി വിഭാഗം രജതജൂബിലി ആഘോഷങ്ങൾ മന്ത്രി വി ശിവൻകുട്ടി 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2025, 12:21 AM | 1 min read

കായംകുളം

​പ്രയാർ ആർവിഎസ്എം സ-്‌കൂൾ ഹയർസെക്കൻഡറി വിഭാഗത്തിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷ പരിപാടികളും ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ സെമിനാർ ഹാളും മന്ത്രി വി ശിവൻകുട്ടി ഉദ്ഘാനംചെയ-്‌തു. ചടങ്ങിൽ സ-്‌കൂൾ മാനേജർ ഡോ. പി ബാലചന്ദ്രൻ അധ്യക്ഷനായി. നവീകരിച്ച മാനേജ്മെന്റ്‌ ഓഫീസ് മുൻ എംപി എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ-്‌തു. പ്രഥമാധ്യാപിക ബീന ഭാസ-്‌കരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ, മുൻ സ-്‌കൂൾ മാനേജർ പ്രൊഫ. കെ കൃഷ-്‌ണപിള്ള, പി സ്വാമിനാഥ്, എം അബ്‌ദുൾവാഹിദ്, ആർ ജയശ്രീ, പി മായ, എസ് ശ്രീരാജ്, പി കെ വേണുഗോപാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home