പ്രദർശനം സംഘടിപ്പിച്ചു
മാലിന്യത്തിൽ നിന്നും മാണിക്യം

ചേർത്തല ശ്രീനാരായണ കോളേജിൽ ബോട്ടണി വിഭാഗം സംഘടിപ്പിച്ച പ്രദർശനം ഡോ. എസ് ഷീല ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
ചേർത്തല ശ്രീനാരായണ കോളേജിലെ സസ്യശാസ-്‌ത്ര വിഭാഗം "വെൽത്ത് ഫ്രെം വേസ്റ്റ്' എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചു. പാഴ-്‌വസ-്‌തുക്കളിൽ നിന്ന് ഉപയോഗപ്രദമായ ഉല്പന്നങ്ങൾ നിർമിച്ച് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പഴയ പ്ലാസ്റ്റിക്, പത്രക്കടലാസ്, തുണിത്തരങ്ങൾ, ചിരട്ട തുടങ്ങിയവയിൽനിന്ന് ബോട്ടണി വിഭാഗം വിദ്യാർഥികൾ കൈകൊണ്ട് നിർമിച്ച കരകൗശലവസ-്‌തുക്കളും അലങ്കാര വസ-്‌തുക്കളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. ചവിട്ടികൾ, ചെരുപ്പുകൾ, തുണിസഞ്ചികൾ തുടങ്ങി തുള്ളിനനയ-്‌ക്ക് ആവശ്യമായ വസ-്‌തുക്കൾവരെ വിദ്യാർഥികൾ നിർമിച്ചു. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. എസ് ഷീല പ്രദർശനം ഉദ്ഘാടനംചെയ-്‌തു. പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. ടി വി ഉഷാദേവി അധ്യക്ഷയായി. ഡോ. വി ഡി രാധാകൃഷ-്‌ണൻ, ഡോ. എൻ ബിന്ദു, വകുപ്പ് മേധാവി ഡോ. വിനോദ് ഹരിദാസ്, അസോസിയേഷൻ സെക്രട്ടറി ഗംഗേഷ് ജോളി എന്നിവർ സംസാരിച്ചു.








0 comments