റോഡുകൾ തുറന്നുനൽകി

കായംകുളം
ഹാർബർ എൻജിനിയറിങ് വകുപ്പ് തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച റോഡുകൾ നാടിന് സമർപ്പിച്ചു. ഭരണിക്കാവ് പഞ്ചായത്ത് ഇലങ്കത്തിൽ മുക്ക്–പോക്കാട്ട് മുക്ക് റോഡ് (ഒരുകോടി രൂപ) കായംകുളം നഗരസഭ മുരിക്കുംമൂട് - ഡബിംഗ് ഗ്രൗണ്ട്–മണറ്റേൽപാലം റോഡ് (53.30 ലക്ഷം രൂപ) എന്നീ റോഡുകൾ മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്‌ഘാടനംചെയ-്‌തു. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. ചടങ്ങിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ-്‌കുമാർ , ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് സിബി കറ്റാനം, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി രോഹിണി, ഭരണിക്കാവ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ എം ഹാഷിർ, എം മനോജ്, ഹാർബർ എൻജിനിയറിങ് അസിസ്റ്റന്റ് എക-്‌സിക്യൂട്ടീവ് എൻജിനിയർ സുമയ്യ എന്നിവർ പങ്കെടുത്തു.











0 comments