ad
Deshabhimani

ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തി വാഹനവുമായി കടന്നുകളഞ്ഞ് യുവാവ്

bike
വെബ് ഡെസ്ക്

Published on Jul 01, 2026, 09:04 PM | 1 min read

ആലുവ : ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമിലെത്തിയ ശേഷം യുവാവ് ബൈക്കുമായി കടന്നുകളഞ്ഞു. ആലുവയിലെ ഫോർവീൽ ഡ്രൈവ് എന്ന ഷോറൂമിലാണ് സംഭവം.


ബൈക്ക് വാങ്ങാനെന്ന് പറഞ്ഞ് ഷോറൂമിലെത്തിയതാണ് യുവാവ്. തുടർന്ന് ഒന്നരലക്ഷത്തിന്റെ ഡോമിനോർ ആണ് യുവാവ് തെരഞ്ഞെടുത്തത്. പിന്നാലെ ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടുകയും ബൈക്കുമായി കടന്നുകളയുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home