ഭൂട്ടാൻ കാർ കടത്ത്; ദുൽഖർ സൽമാനെ ചോദ്യംചെയ്ത് കസ്റ്റംസ്

കൊച്ചി : ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ ചോദ്യംചെയ്ത് കസ്റ്റംസ്. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. സംഭവത്തിൽ ദുൽഖർ സൽമാന്റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ഭൂട്ടാൻ വഴി നിയമവിരുദ്ധമായി കാർ ഇന്ത്യയിലേക്കെത്തിക്കുന്നത് തടയാൻ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് നടപടി. ദുൽഖർ നായകനായി അഭിനയിച്ച തെലുങ്കു ചിത്രം ‘ലക്കി ഭാസ്കർ’ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുള്ള നിസാൻ പട്രോള്‍ കാറും പിടിച്ചെടുത്തിരുന്നു. നേരത്തെ, ദുൽഖറിന്റെ പക്കൽനിന്ന് ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.
പിടിച്ചെടുത്ത രേഖകൾ സംബന്ധിച്ച് ഇവ ഏത് സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് എത്തിച്ചതെന്നതിൽ വ്യക്തത വരുത്താനാണ് കസ്റ്റംസ് ശ്രമിക്കുന്നത്.










0 comments