റോഡ് ഉദ്ഘാടനം ചെയ്‌തു

നിർമാണം പൂർത്തീകരിച്ച കൃഷ്ണപുരം പഞ്ചായത്ത് വള്ളുകപ്പള്ളി പൂവടിയിൽ മുക്ക് വളക്കാപ്പിൽ ക്ഷേത്രം മുനിസിപ്പൽ ലിമിറ്റ് റോഡ് യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
നിർമാണം പൂർത്തീകരിച്ച കൃഷ്ണപുരംപഞ്ചായത്ത് വള്ളുകപ്പള്ളി പൂവടിയിൽ മുക്ക് വളക്കാപ്പിൽ ക്ഷേത്രം മുനിസിപ്പൽ ലിമിറ്റ് റോഡ് യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി കോശി അധ്യക്ഷയായി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡി അംബുജാക്ഷി , മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ശ്രീഹരി കോട്ടീരേത്ത്, പഞ്ചായത്തംഗങ്ങളായ ബീന പ്രസാദ്, ഐ റഫീഖ്, ശ്രീദേവി ഓമനക്കുട്ടൻ, സ്വപ്ന മോഹൻ,സുമിത ശരത്ത്, പൊതുമരാമത്ത് നിരത്ത് അസിസ്റ്റന്റ് എൻജിനിയർ ഷാഹി സത്താർ, സാബു വാസുദേവൻ, കെ നാസർ, മുരുകൻ എന്നിവർ പങ്കെടുത്തു.











0 comments