ad
Deshabhimani

റോഡ് നിർമാണം തുടങ്ങി

road

ഭരണിക്കാവ് പഞ്ചായത്തിലെ കറ്റാനം മുക്കവല റോഡിന്റെ നിർമാണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 09, 2026, 12:36 AM | 1 min read

കായംകുളം​

ഭരണിക്കാവ് പഞ്ചായത്തിലെ കറ്റാനം – മുക്കവല റോഡിന്റെ നിർമാണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എംഎൽഎയുടെ അഭ്യർഥനപ്രകാരം തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പുനരുദ്ധരിക്കുന്നത്. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ്കുമാർ അധ്യക്ഷനായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സിബി കറ്റാനം, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. പ്രിയമോൾ, വികസന സ്ഥിരംസമിതി അധ്യക്ഷൻ എ എം ഹാഷിർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം മനോജ്, പഞ്ചായത്തംഗങ്ങളായ ഷിബു അച്യുതൻ, ശ്രീലേഖ, ബിനി വിശ്വംഭരൻ, നികേഷ് തമ്പി, വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. വെട്ടിക്കോട് ജങ്ഷൻ -മേപ്പള്ളിക്കുറ്റി ഹോസ്‌പിറ്റൽ റോഡിന്റെ നിർമാണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എംഎൽഎയുടെ അഭ്യർഥനപ്രകാരം സംസ്ഥാന ബജറ്റിൽ 55 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പുനരുദ്ധരിക്കുന്നത്. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ്കുമാർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പുഷ്‌പമ്മ ബോസ് മാത്യു, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സിബി കറ്റാനം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ എം ഹാഷിർ, എം മനോജ്, പഞ്ചായത്തംഗം കുഞ്ഞുമോൾ റെജി, സിഡിഎസ് ചെയർപേഴ്സൺ സുഷ, നികേഷ് തമ്പി, അമൽ രാജ്, ബാലു രമണൻ, രാമചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home