ad
Deshabhimani

പുലിക്കളി; തൃശ്ശൂരില്‍ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

pulikali
വെബ് ഡെസ്ക്

Published on Aug 28, 2026, 06:04 PM | 1 min read

തൃശ്ശൂർ: പുലിക്കളിയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള നേഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി.


പുലിക്കളിയുടെ ഭാഗമായി തൃശ്ശൂരിലെ വിവിധ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കാളികളാകുന്നതിന്റെയും ഭാഗമായാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


പുലിക്കളിക്കായി വിവിധ ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങളാണ് തയ്യാറായിരിക്കുന്നത്. വർണാഭമായ പുലികളി കാണാൻ പതിനായിരങ്ങളാണ് നാളെ തൃശ്ശൂരിലേക്ക് എത്തുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home