ad
Deshabhimani

മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ: അന്വേഷണം മുടക്കി

MDMA Case V D Satheesan
വെബ് ഡെസ്ക്

Published on Aug 28, 2026, 06:09 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ വിശ്വസ്തനടക്കമുള്ള യൂത്ത്‌ കോൺഗ്രസുകാർ പിടിയിലായ എംഡിഎംഎ കേസിന്റെ അന്വേഷണം പാതിവഴിയിൽ മുടക്കി സര്‍ക്കാര്‍. സോഷ്യൽമീഡിയ കോ ഓർഡിനേറ്ററായ പ്രതി മുഹമ്മദ്‌ ഹുസൈനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള ബന്ധം പുറത്തുപോകാതിരിക്കാനാണ് അന്വേഷണം അട്ടിമറിക്കുന്നത്. അന്വേഷണം ഒരടിപോലും മുന്നോട്ട് പോകേണ്ട എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ നിര്‍ദേശം.


മൂന്നുദിവസം കോടതി പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടുനൽകിയിട്ടും ഹുസൈനുമായി ഒരിടത്തും പൊലീസ്‌ തെളിവെടുപ്പ്‌ നടത്തിയില്ല. മയക്കുമരുന്ന്‌ വാങ്ങിയ ബംഗളൂരുവിലെത്തിക്കാൻ പോലും തയ്യാറായില്ല. കൂടുതൽ വിവരങ്ങൾ ചോരാതിരിക്കാൻ ചോദ്യംചെയ്യലിൽ പോലും കരുതൽ തുടർന്നു. രാജ്യാന്തര, രാഷ്‌ട്രീയ ബന്ധം‍, മുഖ്യമന്ത്രി അടക്കം ഭരണതലത്തിലുള്ള അടുപ്പം, സാമ്പത്തിക ക്രയവിക്രയം എന്നിവ അന്വേഷിച്ചില്ല. വിഐപി ബന്ധം അന്വേഷകസംഘം മൊഴിയിൽ രേഖപ്പെടുത്തിയില്ല. കസ്‌റ്റഡി കാലാവധി അവസാനിച്ചപ്പോൾ കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ആവശ്യപ്പെട്ടതുമില്ല.


എംഡിഎംഎയുമായി ആഗസ്‌ത്‌ ഒമ്പതിനാണ്‌ മുഹമ്മദ്‌ ഹുസൈൻ, അബ്‌ദുൾസലാം, അബ്ബാസ്‌ എന്നിവർ കാസർകോട്‌ അറസ്‌റ്റിലായത്‌. പത്ത്‌ ദിവസത്തിനുശേഷമാണ്‌ കസ്‌റ്റഡി അപേക്ഷ നൽകിയത്‌. ഫോണിലെ സിഡിആർ ഉൾപ്പെടെ വിവരം പൊലീസ്‌ ഇനിയും ശേഖരിച്ചിട്ടില്ല. ഫോണുകൾ ഫോറൻസിക്‌ പരിശോധനക്കയച്ചില്ല. പ്രതികളുടെ സാന്പത്തിക ഇടപാട്‌ പരിശോധിക്കാൻ ബാങ്കുകളെയും സമീപിച്ചില്ല. എങ്ങനെ കേസ് തെളിവുകളില്ലാതെ മായ്ച്ചുകളയുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home