ad
Deshabhimani

ബ്രേക്ക്‌ അപ്പിലെ കലിപ്പ്: സർക്കാർ ജോലി ഉറപ്പായ കാമുകി ഒഴിവാക്കി; കാമുകൻ ഒറ്റിയതോടെ ചോദ്യപേപ്പർ തട്ടിപ്പ് സംഘം പിടിയിൽ

MPSC Paper Leak Case.jpg
വെബ് ഡെസ്ക്

Published on Aug 28, 2026, 06:54 PM | 1 min read

മുംബൈ: പ്രണയം തകർന്നതിലെ യുവാവിന്റെ പ്രതികാരം പുറം ലോകത്തെത്തിച്ചത് മഹാരാഷ്ട്ര പബ്ലിക് സർവീസ് കമീഷൻ (എംപിഎസ്‍സി) പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച. കാമുകിയ്ക്ക് ചോദ്യങ്ങൾ സംഘടിപ്പിച്ചു നൽകിയ യുവാവ്, പ്രണയം തകർന്നതോടെയാണ് പരാതി നൽകിയത്. ഇതോടെ വൻ ചോദ്യപേപ്പർ തട്ടിപ്പ് സംഘം പിടിയിലായി.


നന്ദൂർബാർ സ്വദേശിയായ ഗൗരവ് രാജേന്ദ്ര പാട്ടീൽ, കാമുകി ഋതുജ പാട്ടീലിന് വേണ്ടി ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർത്തിയത്. പരീക്ഷയിൽ ഋതുജ ഉയർന്ന റാങ്കോടെ പാസായി. ഇതിനിടയിൽ ഇരുവരുടെയും അകന്നു. സർക്കാർ ജോലി ലഭിച്ചാൽ ഋതുജ പൂർണ്ണമായും ഒഴിവാക്കുമെന്ന ഭയത്തിൽ ഗൗരവ് ചോദ്യപേപ്പർ ചോർന്ന വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.


സംഭവത്തിൽ മൂന്ന് എംപിഎസ്‌സി ഉദ്യോഗസ്ഥരും പരാതിക്കാരനായ യുവാവും ഉൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികളെ കോടതി സെപ്തംബർ രണ്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പരീക്ഷാ പേപ്പർ ഉപയോ​ഗിച്ച് ജോലി നേടിയ കാമുകി റുതുജ പാട്ടീൽ ഇപ്പോഴും ഒളിവിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home